
ജറുസലേം: സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള ദൈവിക ശിക്ഷയാണെന്ന് കൊറോണ വൈറസ് എന്ന് പ്രസ്താവിച്ച ഇസ്രയേല്‍ ആരോഗ്യമന്ത്രിക്ക് ഒടുവിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇസ്രയേല്‍ ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സമാനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ളവര്‍ ക്വാറന്‍റൈനിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ ബാധ സ്ഥിരീകരിക്കുന്നതിനും ഒരു ദിവസം മുന്‍പാണ് കൊറോണ വൈറസ് സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നവര്‍ക്കുള്ള ദൈവ ശിക്ഷയാണെന്ന് മന്ത്രി പറഞ്ഞത്. യാക്കോവ് ലിറ്റ്സ്മെന്‍റെ ഭാര്യക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments are closed.