തമിഴ് നാട്ടിൽ ഇന്ന് 69 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 63 പേരും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 690 ആയി. ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.
കോവിഡ് കേസുകളുടെ കാര്യത്തില്‍ മഹാരാഷ്ട്രക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് തമിഴ് നാട്. പരിശോധനകളുടെ എണ്ണത്തെ സംബന്ധിച്ച് ചില ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും പരമാവധി പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ആരോഗ്യ സെക്രട്ടറി ബീല രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘ഇന്ന് നെഗറ്റീവായ ഒരാള്‍ക്ക് നാളെ പരിശോധിക്കുമ്പോള്‍ പോസിറ്റീവാകാം. സാമൂഹിക അകലം പാലിക്കുക എന്നതാണ് പ്രധാനം. കാരണം വൈറസ് വ്യാപിക്കുന്നത് തടയാനുള്ള ഒരേയൊരു മാര്‍ഗമാണത്.’ – അവര്‍ പറഞ്ഞു.
Comments are closed.