മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സിനിമാതാരം മോഹന്‍ലാലും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ സംഭാവന നല്‍കിയത്. മലയാള സിനിമാരംഗത്ത് നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കൈമാറുന്ന ആദ്യ താരം കൂടിയാണ് മോഹന്‍ലാല്‍
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളെ താരം അഭിനന്ദിക്കുകയും ചെയ്തു. പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇടപെടല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ മോഹന്‍ലാല്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് താരം കത്തവസാനിപ്പിച്ചത്.
സിനിമാ മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികളെ സഹായിക്കാന്‍ ഫെഫ്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക പാക്കേജിലേക്കും മോഹന്‍ലാല്‍ പത്ത് ലക്ഷം ധനസഹായമായി നല്‍കിയിരുന്നു.
Comments are closed.