Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘എംപി ഫണ്ട് ജനങ്ങള്‍ക്ക് അവകാശപ്പെട്ടത്; വകമാറ്റുന്നത് ന്യായമല്ല’; മുഖ്യമന്ത്രി

തിരുവനന്തപുരം: എംപിമാരുടെ പ്രാദേശിക വികസനഫണ്ട് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംപി ഫണ്ട് ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. വിഭവസമാഹരണത്തിന്റെ ഭാഗമാക്കുന്നത് ന്യായമല്ല. ദുരന്തകാലത്ത് വികേന്ദ്രീകൃതമായി പ്രാദേശികതലത്തിലാണ് ഇടപെടലുണ്ടാകേണ്ടത്. കേന്ദ്രസര്‍ക്കാര്‍ നടപടി ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണെന്നും അത് പിന്‍വലിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടു വർഷത്തേക്കു മരവിപ്പിക്കാൻ മോദി മന്ത്രിസഭയെടുത്ത തീരുമാനത്തിലൂടെ ഏകദേശം 7900 കോടി രൂപയാണ് കേന്ദ്രത്തിന്റെ സഞ്ചിത നിധിയിലേക്കു ലഭിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് വിവിധകോണിൽ നിന്നും ഉയരുന്നത്.

അതേസമയം, എംഎൽഎ ഫണ്ട് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി. ആശുപത്രികള്‍ക്ക് ഉപകരണം വാങ്ങാനുള്‍പ്പെടെ എംഎൽഎ ഫണ്ട് ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.

ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രതീരുമാനം അറിഞ്ഞശേഷം സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. ആര്‍ക്കും ഒരാശങ്കയും വേണ്ട. ഒരു പ്രത്യേകപ്രശ്നവും നേരിടേണ്ടിവരില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

You might also like

Comments are closed.