Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലോകത്ത് കോവിഡ് മരണം 75,000 കടന്നു; ജപ്പാനിൽ അടിയന്തരാവസ്ഥ

ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 75,000 കടന്നു. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് 75,964 ആണ് മരണ സംഖ്യ. 13,60,247 പേര്‍ക്ക് ഇപ്പോള്‍ രോഗബാധയുണ്ട്. മൂന്നു ലക്ഷത്തിനടുത്ത് ആളുകള്‍ രോഗമുക്തരായി.

ഇറ്റലിയില്‍ മരണ സംഖ്യ 16,523 ആയി. സ്പെയിനില്‍ മരണം 13,798. മൂന്നര ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയില്‍ 10, 943 പേര്‍ ഇതിനകം കോവിഡ് ബാധിച്ചു മരിച്ചു. ഫ്രാന്‍സില്‍ 8,911 ഉം ബ്രിട്ടനില്‍ 5,373 ഉം , ചൈനയില്‍ 3,331 മാണ് മരണസംഖ്യ.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാനമായ ടോക്കിയോ ഉൾപ്പെടെ ഏഴ് നഗരങ്ങളിലാണ് പ്രധാനമന്ത്രി ഷിൻസോ ആബേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു മാസത്തേക്കാണ് അടിയന്തരാവസ്ഥ. ഇക്കാലയളവിൽ പൊതുപരിപാടികളെല്ലാം ഒഴിവാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയേറ്ററുകളുമൊന്നും പ്രവർത്തിക്കില്ല. അവശ്യവസ്തുക്കൾക്കും സേവനങ്ങൾക്കും തടസമില്ല. അടിയന്തരാവസ്ഥയോട് പൂർണമായി സഹകരിക്കണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

You might also like

Comments are closed.