Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘മിസ്റ്റര്‍ പ്രസിഡന്‍റ്, ഇന്ത്യ വിൽപ്പന നടത്താൻ തീരുമാനിച്ചാൽ മാത്രമേ ഹൈഡ്രോക്സിക്ലോറോക്വിൻ അമേരിക്കക്ക് ലഭിക്കൂ’; ട്രംപിനെ വിമർശിച്ച് ശശി തരൂര്‍

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യ നല്‍കില്ലെന്ന് പറഞ്ഞാല്‍ അത് അമേരിക്കക്ക് വലിയ തിരിച്ചടിയാകുമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്തിയത് പരസ്യമായ ഭീഷണിയാണെന്നും തരൂർ പറഞ്ഞു.

മാർച്ച് 25നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ അടക്കം 24 മരുന്നുകൾ കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യ നിയന്ത്രണമേർപ്പെടുത്തിയത്. ഇന്ത്യയുടെ ഈ തീരുമാനത്തോടുള്ള പ്രതികരണമായാണ് ട്രംപ് പരസ്യ മുന്നറിയിപ്പ് നടത്തിയത്. ട്രംപിന്റെ ഈ പ്രസ്ഥാവനകള്‍ക്കെതിരെയാണ് ശശി തരൂർ രംഗത്തെത്തിയത്.

“ഇതുപോലെ മറ്റൊരു രാജ്യത്തെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന ഒരു രാഷ്ട്രത്തലവനെ ഇത്രയും കാലത്തിനിടക്ക് ഞാൻ കണ്ടിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ എങ്ങനെയാണ് നിങ്ങൾക്കുള്ളതാവുന്നത്, മിസ്റ്റര്‍ പ്രസിഡന്‍റ്? ഇന്ത്യ വിൽപ്പന നടത്താൻ തീരുമാനിച്ചാൽ മാത്രമേ അമേരിക്കക്ക് അത് ലഭിക്കുകയുള്ളൂ.” – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

You might also like

Comments are closed.