കമ്യൂണിറ്റി കിച്ചണുകള്‍ക്ക് സമാന്തരമായി കിച്ചണുകള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കമ്യൂണിറ്റി കിച്ചണുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അപൂര്‍വം ചിലയിടങ്ങില്‍ അനാവശ്യമായ ചില പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. ചിലയിടങ്ങളില്‍ അതൊരു മത്സര രൂപത്തിലുമുണ്ട്.
പത്തനംതിട്ട ജില്ലയില്‍ ഒന്‍പത് സ്ഥലങ്ങളില്‍ മത്സര സ്വഭാവത്തോടെ സമാന്തര കിച്ചണുകള്‍ നടത്തുന്നതായി വിവരം ലഭിച്ചു. ഇതിലൊന്നും മത്സരമല്ല വേണ്ടത്തെന്നും ആവശ്യത്തിനാണ് ഇടപെടല്‍ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments are closed.