കണ്ണൂർ: കോവിഡ് ലോക്ക്ഡൗണ്‍ ലംഘിച്ച് തെലുങ്കാനയിലേക്ക് പോയ കണ്ണൂര്‍ ഡി.എഫ്.ഒ കെ.ശ്രീനിവാസനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വനം മന്ത്രി കെ.രാജു. ഞായറാഴ്ചയാണ് ഡിഎഫ് ഒ കുടുംബത്തോടൊപ്പം തെലുങ്കാനയിലേക്ക് പോയത്. ലോക്ക് ഡൗൺ ലംഘനം നടത്തിയതിനാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു.
കോവിഡ് 19 ലോക്ക്ഡൗണ്‍ ലംഘിച്ചുകൊണ്ടാണ് കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കേരളത്തില്‍ നിന്ന് തെലുങ്കാനക്ക് കടന്നത്. അമ്മ, ഭാര്യ, കുട്ടി എന്നിവരോടൊപ്പം റോഡ് മാര്‍ഗം സ്വകാര്യവാഹനത്തിലായിരുന്നു യാത്ര. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് കെ.ശ്രീനിവാസും കുടുംബവും വയനാട് അതിര്‍ത്തിയിലെ ബാവ്ലി വഴി കര്‍ണാടകത്തിലേക്ക് പോയത്. യാത്രക്ക് വനം മേധാവിയുടെയോ, സര്‍ക്കാരിന്റെയോ അനുവാദം ഉണ്ടായിരുന്നില്ല. ലോക്ക്ഡൗണ്‍കാലത്ത് ഔദ്യോഗിക ഡ്യൂട്ടിയിലുമായിരുന്നു കെ.ശ്രീനിവാസ്.
ഗുരുതരമായ പിഴവാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് വനംവകുപ്പ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. ക്വാറന്റീനിലായിരുന്നപ്പോള്‍ ഉത്തര്‍പ്രദേശിലേക്ക് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രയെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. 2015 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് കെ.ശ്രീനിവാസ്.
Comments are closed.