തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇതാണ് സാക്ഷാൽ മുല്ലപ്പള്ളി’ എന്ന് പരിഹാസരൂപേണ പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
‘മുല്ലപ്പള്ളി കഥയറിയാതെ ആട്ടം കാണുകയാണ്. അസഹിഷ്ണുതയോടെ കുശുന്പ് പറയുന്നവരെ എന്താണ് പറയേണ്ടത്. ഇത്രയും ഇടുങ്ങിയ മനസ് മുല്ലപ്പള്ളിക്ക് ദുരന്ത മുഖത്തെങ്കിലും ഒഴിവാക്കാമായിരുന്നു.’ – മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പള്ളിയുടെ വിമർശനങ്ങൾ കേട്ട് പ്രവാസികളെ തള്ളിക്കളയാനാകില്ല. എല്ലാ വിഭാഗം പ്രവാസികളുടേയും അഭിപ്രായം സർക്കാർ തേടിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത് ശതകോടീശ്വരൻമാർ മാത്രമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments are closed.