Times Kerala

കോവിഡ് 19: കർഷകരിൽ നിന്ന് പച്ചക്കറി സംഭരിക്കും

 
കോവിഡ് 19: കർഷകരിൽ നിന്ന് പച്ചക്കറി സംഭരിക്കും

തിരുവനന്തപുരം: കർഷകരിൽ നിന്ന് കൃഷി വകുപ്പ് പച്ചക്കറികൾ സംഭരിക്കുമെന്ന് മുഖ്യമന്ത്രി, വിഷു ഈസ്റ്റർ വിപണിക്കായുള്ള പച്ചക്കറി കൃഷി വകുപ്പ് കർഷകവിപണികൾ വഴി സംഭരിക്കും. നിലവിലെ സാഹചര്യങ്ങള്‍ കാരണം കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ബുദ്ധിമുട്ട് കാണുന്നുണ്ട്.വിഷു ഈസ്റ്റര്‍ വിപണി സജീവമാേകണ്ട ഘട്ടമാണ് ഇത്. ഈ ഘട്ടത്തില്‍ അധികമായി ഉല്പാദിപ്പിക്കപ്പെട്ട പച്ചക്കറികള്‍ വിപണി കിട്ടാതെ പാഴാകുന്നത് കര്‍ഷകരെ സാരമായി ബാധിക്കും അതുകൊണ്ട് കൃഷി വകുപ്പ് കര്‍ഷക വിപണികള്‍ വഴി പച്ചക്കറികള്‍ സംഭരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Topics

Share this story