Times Kerala

ലോക്ക് ഡൗൺ: മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചകളിൽ തുറക്കാം; വർക്ക്‌ഷോപ്പുകളും സ്പെയർ പാർട്സ് കടകളും വ്യാഴം, ഞായർ ദിവസങ്ങളിൽ തുറക്കും; ഇലക്ട്രീഷ്യൻമാർക്ക് വീടുകളിൽ റിപ്പയറിംഗിന് പോകാമെന്നും മുഖ്യമന്ത്രി

 
ലോക്ക് ഡൗൺ: മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചകളിൽ തുറക്കാം; വർക്ക്‌ഷോപ്പുകളും സ്പെയർ പാർട്സ് കടകളും വ്യാഴം, ഞായർ ദിവസങ്ങളിൽ തുറക്കും; ഇലക്ട്രീഷ്യൻമാർക്ക് വീടുകളിൽ റിപ്പയറിംഗിന് പോകാമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മൊബൈൽ ഷോപ്പുകൾ ഞായറാഴ്ച തുറക്കാമെന്ന് മുഖ്യമന്ത്രി. കൊറോണ അവലോകനയോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.കൂടാതെ വർക്ക് ഷോപ്പുകൾ ഞായർ, വ്യാഴം ദിവസങ്ങളിൽ തുറക്കും. ഈ ദിവസങ്ങളിൽ സ്പെയർ പാർട്സ് കടകളും തുറക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ഇലക്ട്രീഷ്യൻമാർക്ക് വീടുകളിൽ റിപ്പയറിംഗിന് പോകാമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story