Times Kerala

ലോക്ക് ഡൗൺ: ഏപ്രിൽ പതിനാലിനു ശേഷമുള്ള എത് നടപടിയോടും ജനം സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി

 
ലോക്ക് ഡൗൺ: ഏപ്രിൽ പതിനാലിനു ശേഷമുള്ള എത് നടപടിയോടും ജനം സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി

ഡൽഹി: നിലവിലെ ലോക്ക് ഡൗൺ കാലാവധി അവസാനിക്കുന്ന ഏപ്രിൽ 14നു ശേഷമുള്ള എത് നടപടിയോടും ജനം സഹകരിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നല്ലൊരു നാളേക്ക് വേണ്ടി കുറച്ചു കൂടി ത്യാഗം വേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികസ്ഥിതിക്കു മേലെ ആരോഗ്യത്തിന് ഇപ്പോൾ പ്രാധാന്യം നല്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗൺ കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ട്ടി​യേ​ക്കു​മെ​ന്ന് സൂ​ച​ന. നി​ര​വ​ധി സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും വി​ദ​ഗ്ധ​രും ലോ​ക്ഡൗ​ൺ നീ​ട്ട​ണ​മെ​ന്ന് ഇതിനോടകം തന്നെ കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്.അതേസമയം, നിലവിലെ സാഹചര്യത്തിൽ കേ​ന്ദ്ര​സ​ർ​ക്കാ​രും ആ ​വ​ഴി​ക്കാ​ണ് ചി​ന്തി​ക്കു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.വ​ള​രെ നീ​ണ്ട യാ​ത്ര​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ അ​തി​നാ​യി ത​യാ​റാ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

ലോ​ക്ഡൗ​ൺ നീ​ട്ടു​ന്ന​തി​നു​ള്ള തീ​രു​മാ​നം ദേ​ശീ​യ താ​ൽ​പ​ര്യ​പ്ര​കാ​രം ശ​രി​യാ​യ സ​മ​യ​ത്ത് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റും പ​റ​ഞ്ഞി​രു​ന്നു.ലോക്ക്ഡൗണ്‍ പുര്‍ണ്ണമായി എടുത്തുമാറ്റുന്നത് ശരിയല്ലെന്ന് ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന തുടങ്ങി പത്തോളം സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേരളം നാളെ ചേരുന്ന മ്രന്തിസഭാ യോഗത്തിനു ശേഷമാണ് നിലപാട് വ്യക്തമാക്കുക.

Related Topics

Share this story