Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ജെയിംസ് ബോണ്ട് നായിക ഓണര്‍ ബ്ലാക്ക് മാന്‍ അന്തരിച്ചു

ജെയിംസ് ബോണ്ട്, അവഞ്ചേഴ്‌സ് ടിവി സീരീസ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തയായ ബ്രിട്ടീഷ് നടി ഓണര്‍ ബ്ലാക്ക്മാന്‍ അന്തരിച്ചു . 94 വയസ്സായിരുന്നു . ഇംഗ്ലണ്ടിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.

ജെയിംസ് ബോണ്ട് സീരീസിലെ മൂന്നാമത്തെ ചിത്രമായ ഗോള്‍ഡ് ഫിങ്കറില്‍ ഓണര്‍ ബ്ലാക്ക്മാന്‍ അഭിനയിച്ചിട്ടുണ്ട് . ബോണ്ടിന്റെ കാമുകി പുസി ഗലോര്‍ ആയാണ് ഹോണര്‍ വേഷമിട്ടത് . പിന്നീട് 1960കളിലെ നിരവധി സിനിമകളിലും ടിവി സീരീസുകളിലും അഭിനയിച്ചിരുന്നുവെങ്കിലും ജെയിംസ് ബോണ്ടിലെ കഥാപാത്രത്തിലൂടെയാണ് ഇന്നും ഇവരെ തിരിച്ചറിയുന്നത്.

You might also like

Comments are closed.