Times Kerala

ലോ​ക്ഡൗ​ൺ നീ​ട്ടി​യേ​ക്കും; കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

 
ലോ​ക്ഡൗ​ൺ നീ​ട്ടി​യേ​ക്കും; കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂ​ഡ​ൽ​ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന 21 ദിവസത്തെ ലോക്ക് ഡൗൺ കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ട്ടി​യേ​ക്കു​മെ​ന്ന് സൂ​ച​ന. നി​ര​വ​ധി സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും വി​ദ​ഗ്ധ​രും ലോ​ക്ഡൗ​ൺ നീ​ട്ട​ണ​മെ​ന്ന് ഇതിനോടകം തന്നെ കേന്ദ്രത്തോട് അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്.അതേസമയം, നിലവിലെ സാഹചര്യത്തിൽ കേ​ന്ദ്ര​സ​ർ​ക്കാ​രും ആ ​വ​ഴി​ക്കാ​ണ് ചി​ന്തി​ക്കു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.വ​ള​രെ നീ​ണ്ട യാ​ത്ര​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ അ​തി​നാ​യി ത​യാ​റാ​ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ലോ​ക്ഡൗ​ൺ നീ​ട്ടു​ന്ന​തി​നു​ള്ള തീ​രു​മാ​നം ദേ​ശീ​യ താ​ൽ​പ​ര്യ​പ്ര​കാ​രം ശ​രി​യാ​യ സ​മ​യ​ത്ത് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റും പ​റ​ഞ്ഞി​രു​ന്നു.ലോക്ക്ഡൗണ്‍ പുര്‍ണ്ണമായി എടുത്തുമാറ്റുന്നത് ശരിയല്ലെന്ന് ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, തെലങ്കാന തുടങ്ങി പത്തോളം സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേരളം നാളെ ചേരുന്ന മ്രന്തിസഭാ യോഗത്തിനു ശേഷമാണ് നിലപാട് വ്യക്തമാക്കുക.

Related Topics

Share this story