പാരീസ്: ഫ്രാന്‍സിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. തിങ്കളാഴ്ച രാജ്യത്ത് 833 പേര് രോഗം ബാധിച്ച് മരിച്ചു . രോഗം സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം പേര് മരിക്കുന്നത് . ഇതോടെ രാജ്യത്ത് കോവിഡ് മൂലമുള്ള മരണം 8,911 ആയി ഉയര്‍ന്നു .
കോവിഡ് രോഗം ബാധിച്ചവര്‍ 98,010 ആയി . തിങ്കളാഴ്ച മരിച്ചവരില്‍ 605 പേര് ആശുപത്രികളില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത് . മറ്റ് 228 പേര് നഴ്സിംഗ് ഹോമുകളിലുമാണ് മരിച്ചത്.രോഗവ്യാപനം അവസാനത്തിലേക്ക് എത്തിയിട്ടില്ലെന്നും കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി ഒലിവര്‍ വെരാന്‍ അറിയിച്ചു.
Comments are closed.