മുംബൈ : കൊറോണയ്ക്കിടെ രാജ്യത്ത് വംശീയാധിക്ഷേപം . മുംബൈയില്‍ മണിപ്പുര്‍ സ്വദേശിയായ 25 വയസ്സുകാരിയുടെ ദേഹത്തേക്ക് തുപ്പി ബൈക്ക് യാത്രക്കാരന് . സാന്താക്രൂസ് ഈസ്റ്റിലെ കാലിന മിലിട്ടറി ക്യാമ്പിന് സമീപമാണ് സംഭവം.
യുവതി നടന്നു പോകുന്നതിനിടെ ബൈക്കില്‍ എത്തിയ ആള് മാസ്ക് നീക്കി തന്റെ നേരേ തുപ്പുകയായിരുന്നുവെന്ന് യുവതി പറയുന്നു . അതിക്രമത്തില്‍ ഞെട്ടിത്തരിച്ചുപോയ തനിക്ക് ബൈക്കിന്റെ നമ്പര്‍ ശ്രദ്ധിക്കാനായില്ലെന്നും യുവതി പരാതിയിൽ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത മുംബൈ പോലീസ് പ്രതിയെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ് .
യുവതിയുടെ സുഹൃത്ത് സാമൂഹികമാധ്യമങ്ങളില്‍ കുറിപ്പ് എഴുതിയതോടെ സംഭവം പുറത്തറിഞ്ഞത് . സംഭവത്തില്‍ ഇടപെടുമെന്ന് ദേശീയ വനിത കമ്മീഷനും അറിയിച്ചു.
Comments are closed.