മനാമ: ബഹ്റൈന്‍ 9 മാസം ദീര്‍ഘമായ പൊതുമാപ്പ് പ്രഖ്യാപിച്ചു . രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുന്നതാണ് പൊതുമാപ്പ് . ഇത് ഇന്ന് പ്രാബല്യത്തില്‍ വന്നു . 2020 ഡിസംബര്‍ 31 വരെയാണ് കാലാവധി നൽകിയിരിക്കുന്നത് . വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ അനധികൃത കുടിയേറ്റക്കാര്‍ക്ക് തിരിച്ചുപോവാനുള്ള അവസരം ഒരുങ്ങും .
രാജ്യത്ത് 55,000 അനധികൃത കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ് . നേരത്തെ ഏപ്രില്‍ മാസം കുവൈത്തും പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു .
Comments are closed.