Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇനി വീട്ടുതടങ്കലില്‍

ശ്രീനഗര്‍: ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയെ സ്വന്തം വസതിയിലേക്ക് മാറ്റി . ഇതുസംബന്ധിച്ച ഉത്തരവിറങ്ങി . എങ്കിലും വീട്ടുതടങ്കലിലായിരിക്കും. പബ്ലിക് സേഫ്റ്റി ആക്‌ട് പ്രകാരമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു . മൗലാന ആസാദ് റോഡിലെ താത്കാലിക ജയിലിലായിരുന്നു മെഹബൂബ.

ഫെയര്‍വ്യൂ ഗുപകര്‍ റോഡിലെ ഔദ്യോഗിക വസതിയിലേക്കാണ് ഇവരെ മാറ്റി പാര്‍പ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 ന് കരുതല്‍ തടങ്കലിലാക്കിയിരുന്ന മെഹ്ബൂബ മുഫ്തിക്കെതിരെ ഫെബ്രുവരി 6 ന് പൊതുസുരക്ഷാ നിയമ പ്രകാരം കേസെടുക്കാന്‍ ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് ഉത്തരവിടുകയായിരുന്നു .

You might also like

Comments are closed.