Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ധാരാവിയില്‍ 2 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

മുംബൈ: ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. 89 കാരനും 40 കാരനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . ഇതോടെ ധാരാവിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 7 ആയി . ഒരു മരണവും റിപ്പോര്‍ട്ട്​ ചെയ്​തതായി സംസ്​ഥാന ആരോഗ്യ വകുപ്പ്​ അറിയിച്ചു .

രണ്ടാമത്​ കോവിഡ്​ സ്​ഥിരീകരിച്ച വ്യക്തിയുടെ പിതാവിനും സഹോദരനുമാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ധാരാവിയില്‍ കോവിഡ്​  സ്​ഥിരീകരിച്ചതോടെ ഇവിടം പൂര്‍ണമായും ലോക്ക്​ഡൗണ്‍ ചെയ്​തിരുന്നു . പുതിയ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു .

രാജ്യത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ധാരാവി. ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യത്തെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ധാരാവിയെ സംബന്ധിച്ച്‌ ആശങ്കകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ പ്രദേശം മുഴുവന്‍ ക്വാറന്റീന്‍ ചെയ്യുന്ന നടപടികളുമായി ഭരണകൂടം മുന്നോട്ടുപോയിരുന്നു.

You might also like

Comments are closed.