Times Kerala

സൂക്ഷിക്കുക, പട്ടാളപ്പുഴു ഇറങ്ങിയിട്ടുണ്ട്, മുൻകരുതൽ വേണം

 
സൂക്ഷിക്കുക, പട്ടാളപ്പുഴു  ഇറങ്ങിയിട്ടുണ്ട്, മുൻകരുതൽ വേണം

ജില്ലയിലെ പാറത്തോട് , ശാന്തന്‍പാറ എന്നിവിടങ്ങളില്‍ വിളകളില്‍ പുതിയ ഇനം പട്ടാള പുഴുവിനെ റിപ്പോര്‍ട്ട് ചെയ്തസാഹചര്യത്തില്‍ കര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നു ഇന്ത്യന്‍കാര്‍ഷിക ഗവേഷണ കേന്ദ്രം അറിയിച്ചു. പട്ടാളപ്പുഴുവിനെ നേരിടുവാനും വിളകളെ സംരക്ഷിക്കുന്നതിനായും, ഐ സി എ ആര്‍ ഇടുക്കി കൃഷി വിജ്ഞാന കേന്ദ്രത്തിലെ നിന്നുള്ള ചില നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു:

അമേരിക്കയില്‍ ഉത്ഭവിച്ചു ചോളത്തിന് കനത്ത നാശ നഷ്ടമുണ്ടാക്കുന്ന പട്ടാള പുഴുവിനെ നമ്മുടെ ഗ്രാമങ്ങളില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തെ കൂടാതെ തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന, മധ്യ പ്രദേശ് എന്നീ സ്ഥലങ്ങളിലും ഇതിന്റെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചോളമാണ് പ്രധാന വിളയെങ്കിലും ചോളത്തിന്റെ അഭാവത്തില്‍ ഈ കീടം പച്ചക്കറികള്‍, കരിമ്പ്, ഗോതമ്പ്, തുടങ്ങിയ വിളകളെ ആക്രമിക്കുന്നു.

*എങ്ങനെ തിരിച്ചറിയാം*

വളര്‍ച്ചയെത്തിയ ശലഭങ്ങള്‍ പ്രധാന വിളകളെ തിരഞ്ഞ് 100 കിലോമീറ്ററോളം പറക്കാന്‍ ശേഷി ഉള്ളവയാണ്. ശലഭങ്ങളെ തിരിച്ചറിയാന്‍ അതിന്റെ ശരീരത്തിലുള്ള പ്രത്യേക അടയാളങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ആണ് ശലഭത്തിന്റെ മുന്‍ ചിറകുകളുടെ മധ്യ ഭാഗത്തായി മഞ്ഞ കലര്‍ന്ന തവിട്ട് നിറത്തിലുള്ള പൊട്ടുകളും, ചിറകിന്റെ ആഗ്ര ഭാഗത്തായി വെള്ള നിറത്തിലുള്ള പാടുകളും കാണാന്‍ സാധിക്കും. അതേ സമയം പെണ്ണ് ശലഭങ്ങളുടെ അടയാളങ്ങള്‍ അത്ര വ്യക്തമായിരിക്കില്ല.

*ലക്ഷണങ്ങളും നിയന്ത്രണങ്ങളും*

1.ഇലകളിലെ അതിനേര്‍മ്മമായ ജനാലകള്‍ പോലെയുള്ള അറകള്‍:
നീളത്തിലുള്ള കടലാസു പോലെയുള്ള അറകള്‍ ഇലകളില്‍ കാണുകയാണെങ്കില്‍ താഴെ പറയുന്ന നിയന്ത്രണങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
മ . 5 % വേപ്പിന്‍ കുരു ഔഷധ കുഴമ്പ് 1500 പി.പി.എം. 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഇലകളില്‍ തളിക്കാവുന്നതാണ്.

2. ഇലകളിലെ ചീന്തിയ പോലുള്ള അഗ്രിച്ച ധ്വാരങ്ങള്‍:
ഇത്തരം ലക്ഷണങ്ങള്‍ക് രാസ കീടനാശിനികളായിരിക്കും കൂടുതല്‍ പ്രയോജനം ചെയ്യുക. താഴെ പറയുന്നവ ഉപയോഗിക്കാവുന്നതാണ്.

• . ഇമാമെക്റ്റിന്‍ ബെന്‍സെറ്റ് 5 എസ്.ജി, 0.4 ഗ്രാം1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ .
• . സ്പിനോസഡ് 45 എസ്.സി., 0.3 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലും ്.

3. വ്യാപകമായ ഇല കൊഴിയല്‍/ ക്ഷയം:

പുഴുക്കള്‍ അനിയന്ത്രിതമായി ഇലകളെ ഭക്ഷിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
ഇത് തടയുന്നതിനായി 10 കിലോഗ്രാം തവിടും, 2 കിലോഗ്രാം ശര്‍ക്കരയും 2-3 ലിറ്റര്‍ വെള്ളത്തില്‍ കളര്‍ത്തി 24 മണിക്കൂര്‍ പുളിപ്പിക്കാന്‍ വെക്കുക.അതിലേക് 100 ഗ്രാം തയോടിയോകാര്‍ബ് 75 / ംു ചേര്‍ത്തു 0.5-1 സെന്റി മീറ്റര്‍ ഉരുളകളാക്കുക. കൂടുതലായി ഒട്ടി പിടിക്കുന്നുണ്ടെങ്കില്‍ കുറച്ച് മണലും ചേര്‍ക്കാവുന്നതാണ്. ഇതു കൃഷിയിടത്തിലേക്ക് പ്രയോഗിക്കുന്നതിന്റെ അര മണിക്കൂര്‍ മുന്‍പ് മാത്രമേ ചെയ്യേണ്ടതുള്ളു. വൈകുന്നേരം ഇത് വിളയുടെ പുഷ്പ മണ്ഡലത്തിലേക് വെച്ചു കൊടുക്കാം.

*സംയോജിത കീട നിയന്ത്രണം*

പട്ടാളപ്പുഴുവിനെതിരെ സംയോജിത കീട നിയന്ത്രണവും പ്രയോഗിക്കാവുന്നതാണ്. അതിലേക്കുള്ള ചില നിര്‍ദ്ദേശങ്ങളാണ് ഇനി കൊടുത്തിരിക്കുന്നത്
1. കൃത്യമായ ഇടവേളകളില്‍, വിളകള്‍ നടുന്നതിന് മുന്നോടിയായി മണ്ണ് കിളച്ചിടുക. സൂര്യ രശ്മികളേറ്റ് പട്ടാള പുഴുക്കളെ നശിപ്പിച്ചു കളയാന്‍ ഇത് സഹായിക്കും.
2. നടുന്നതിന് മുന്‍പായി വിത്തു പരിചരണം നടത്തുക.
3. 1 ഏക്കറിന് 5 കെണികള്‍ എന്ന തോതില്‍ വിത്തുകള്‍ മുളയ്ക്കുന്നതിനു മുന്‍പായി ഫെറാമോണ് കെണികള്‍ സ്ഥാപിക്കുക.
4.ആഴ്ച്ച തോറും കൃഷിയിടങ്ങള്‍ നടന്നു നിരീക്ഷിക്കുക.
5. നിരീക്ഷണ സമയത്തു പട്ടാള പുഴുക്കളുടെ മുട്ടകള്‍ കാണുകയാണെങ്കില്‍ ചതച്ചു കളയുകയോ, മണ്ണെണ്ണ ഉപയോഗിച്ചു നശിപ്പിച്ചു കളയുകയോ ചെയ്യേണ്ടതാണ്.

Related Topics

Share this story