Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ്: സൗദിയില്‍ പുതിയതായി 147 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

റിയാദ്: സൗദിയില്‍ പുതിയതായി 147 പേര്‍ക്ക്​ കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 2752 ആയി ഉയർന്നു. കോവിഡ് വിവരങ്ങള്‍ക്കായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക വെബ്സൈറ്റാണ്​ ഇന്ന് രാവിലെ ഈ വിവരം അറിയിച്ചത്​. രാജ്യത്ത് 38 പേര്‍ രോഗം ബാധിച്ച് മരിക്കുകയും 551 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം 24 മണിക്കൂര്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. റിയാദ്, ദമ്മാം, തബൂക്ക്, ദഹ്റാന്‍, ഹുഫൂഫ് എന്നീ നഗരങ്ങളിലും ജിദ്ദ, ത്വാഇഫ്, ഖത്വീഫ്, അല്‍ഖോബാര്‍ എന്നീ മേഖലകളിലുമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്.

You might also like

Comments are closed.