കണ്ണൂർ: ലോക്ക്ഡൗൺ ലംഘിച്ച് അനുമതിയില്ലാതെ അവധിയെടുത്ത് സംസ്ഥാനം വിട്ട കണ്ണൂർ ഡിഎഫ്ഒയ്ക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഈ മാസം നാലാം തീയതിയാണ് കുടുംബത്തോടൊപ്പം ഡിഎഫ്ഒ തെലങ്കാനയിലേക്ക് പോയത്.
ഡിഎഫ്ഒ ശ്രീനിവാസൻ തെലങ്കാന രജിസ്ട്രേഷനിലുള്ള സ്വന്തം വാഹനത്തിലാണ് ലോക്ഡൗൺ ലംഘിച്ച് യാത്ര ചെയ്തത്. ഡിഎഫ്ഒയുടെ അവധി അപേക്ഷ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തള്ളിയിരുന്നെങ്കിലും ഇത് വകവയ്ക്കാതെയാണ് യാത്ര ചെയ്തത്.
Comments are closed.