ലണ്ടന്‍: ലണ്ടനില്‍ മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് പൂനെ സ്വദേശികളായ മാതാപിതാക്കള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് കത്തയച്ചു. ഇന്ത്യന്‍ പൗരനായ പൂനെ സ്വദേശി സിദ്ധാര്‍ത്ഥിനെ മാര്‍ച്ച് 15നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലണ്ടനിലെ സെന്‍ട്രല്‍ ലങ്കാഷെയറിലെ നദിക്കരയിലാണ് 23കാരനായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
മകന്റെ മൃതദേഹം അവസാനമായി ക്കാണണമെന്നാവശ്യപ്പെട്ട് ബ്രിട്ടനും ഇന്ത്യാ സര്‍ക്കാറിനും മാതാപിതാക്കള്‍ കത്ത് നല്‍കിയിട്ടുണ്ട്. നിലവില്‍ മൃതദേഹം ബ്രിട്ടണില്‍ മോര്‍ച്ചറിയിലാണ്. കോറോണ മരണമല്ലാത്തതിനാല്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നാണ് മതാപിതാക്കള്‍ ബ്രിട്ടീഷ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സിദ്ധാർഥ് ആത്മഹത്യ ചെയ്തതാണെന്നാണ് ബ്രിട്ടീഷ് പോലീസിന്റെ നിഗമനം.
Comments are closed.