കോവിഡിന്റെ പശ്ചാത്തലത്തിൽ സൗജന്യ റേഷൻ പരിധിയിൽ അനാഥാലയങ്ങൾ, പെർമിറ്റ് പ്രകാരം റേഷൻ സാധനങ്ങൾ ലഭിക്കുന്ന കോൺവന്റുനകൾ, ആശ്രമങ്ങൾ, മഠങ്ങൾ, വൃദ്ധസദനങ്ങൾ പോലുള്ള സ്ഥാപനങ്ങളെയും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 3000 അതിഥി മന്ദിരങ്ങളിലായി 42,602 അന്തേവാസികളുണ്ട്. ഇവിടങ്ങളിൽ ഒരാൾക്ക് 15 കിലോ വീതം അരി ലഭിക്കുന്ന സ്ഥാപനങ്ങളിൽ 15 കിലോ സൗജന്യമായി നൽകും. എന്നാൽ, അതില്ലാത്ത ഇടങ്ങളുണ്ട്. അവിടെ ഒരാൾക്ക് അഞ്ചുകിലോ വീതം സൗജന്യമായി നൽകും. നാല് അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന നിലയിലും സൗജന്യമായി വിതരണം ചെയ്യും.
പ്രൊഫഷണൽ നാടകസമിതികൾ, ഗാനമേള ട്രൂപ്പുകൾ, മിമിക്രി, ചിത്ര-ശിൽപകലാകാരൻമാർ, തെയ്യക്കോലങ്ങളുമായി ബന്ധപ്പെട്ട കലാകാരൻമാർ തുടങ്ങിയവർ പ്രതിസന്ധിയിലാണ്. അവരുടെ കാര്യം അനുഭാവപൂർവം പരിഗണിക്കും. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില എന്നിവ തടയാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 289 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 103 സ്ഥാപനങ്ങൾക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. 81.45 ശതമാനത്തിലധികം പേർ സൗജന്യ റേഷൻ ഇതിനകം വാങ്ങി.
You might also like
Comments are closed.