Times Kerala

വാഹന പരിശോധനയ്ക്കിടെ മൂന്നു പേർ സഞ്ചരിച്ച ബൈക്കിടിച്ച് ശ്രീകാര്യം സി.ഐക്ക് പരിക്ക്

 
വാഹന പരിശോധനയ്ക്കിടെ മൂന്നു പേർ സഞ്ചരിച്ച ബൈക്കിടിച്ച് ശ്രീകാര്യം സി.ഐക്ക് പരിക്ക്

തിരുവനന്തപുരം:ലോക്ക് ഡൗൺ വാഹന പരിശോധനയ്ക്കിടെ മൂന്നുപേർ കയറി വന്ന ബൈക്കിടിച്ച് ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡിന് പരിക്കേറ്റു. കാലിൽ പരിക്കേറ്റ സി.ഐയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരം പൗഡിക്കോണം ജങ്ഷന് സമീപമായിരുന്നു സംഭവം.

വാഹനം പരിശോധിക്കുന്നതിനിടെ മൂന്നുപേർ കയറി വന്ന ബൈക്ക് പൊലീസ് തടഞ്ഞു. ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡരികിൽ നിന്ന സി.ഐയുടെ കാലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ചന്തവിള സ്വദേശി അരവിന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ അപകടമുണ്ടാക്കിയതിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story