Times Kerala

കുവൈറ്റിൽ എമർജൻസി സർട്ടിഫിക്കറ്റിന് ഈടാക്കുന്ന ഫീസ് ഒഴിവാക്കണം- മുഖ്യമന്ത്രി

 
കുവൈറ്റിൽ എമർജൻസി സർട്ടിഫിക്കറ്റിന് ഈടാക്കുന്ന ഫീസ് ഒഴിവാക്കണം- മുഖ്യമന്ത്രി

കുവൈറ്റിൽ ഏപ്രിൽ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാകുന്നതിന് ഇന്ത്യൻ എമ്പസി നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റിന്റെ ഫീസ് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
സ്ഥിരജോലിയും വരുമാനവുമില്ലാത്ത മലയാളികൾ ഉൾപ്പെടെ 40,000 ഇന്ത്യക്കാർക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാകുന്നത്. അഞ്ച് കുവൈറ്റ് ദിനാറാണ് ഇന്ത്യൻ എമ്പസി എമർജൽസി സർട്ടിഫിക്കറ്റിന് ഈടാക്കുന്നത്. ഇത് ഒഴിവാക്കുന്നത് നിരവധി പേർക്ക് ആശ്വാസമാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ജയ് ശങ്കറിന് അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ ഒന്നാം തീയതി മുതലാണ് കുവൈറ്റിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

Related Topics

Share this story