Times Kerala

കോവിഡ് 19 ;പുളിക്കീഴ് ബ്ലോക്കില്‍ സൗജന്യ മാസ്‌ക്ക് നിര്‍മാണത്തിന് തുടക്കമായി

 
കോവിഡ് 19 ;പുളിക്കീഴ് ബ്ലോക്കില്‍ സൗജന്യ മാസ്‌ക്ക്  നിര്‍മാണത്തിന് തുടക്കമായി

കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി പുളിക്കീഴ് ബ്ലോക്കില്‍ മാസ്‌ക്കുകള്‍ നിര്‍മിച്ച് നല്‍കുന്ന പദ്ധതി ആരംഭിച്ചു. പൂര്‍ണമായും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാസ്‌ക്ക് നിര്‍മാണം നടത്തുന്നത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി.

2019-20 വര്‍ഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് സ്വയം തൊഴില്‍ സംരംഭമായി കടപ്ര ഗ്രാമ പഞ്ചായത്തിലെ വിപഞ്ചിക എസ്എച്ച്ജി ആരംഭിച്ച കോട്ടണ്‍ കാരി ബാഗ് നിര്‍മാണ യൂണിറ്റാണ് സൗജന്യമായി മാസ്‌കുകള്‍ നിര്‍മിച്ച് നല്‍കുന്നത്. രണ്ടു ലെയറിലും മൂന്ന് ലെയെറിലൂമായി പ്രോട്ടോക്കോള്‍ പ്രകാരം നിര്‍മിക്കുന്ന കോട്ടണ്‍ മാസ്‌ക്കുകള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. വിപഞ്ചിക ഗ്രൂപ്പിനെ കൂടാതെ, ബീന ടെയ്ലേഴ്സ് കടപ്ര, തെരേസ ടെയ്ലേഴ്‌സ് പരുമല എന്നീ സംരംഭകര്‍ കൂടി മാസ്‌ക് നിര്‍മാണത്തില്‍ സഹകരിക്കുന്നുണ്ട്.

മാസ്‌കുകളുടെ വിതരണോദ്ഘാടനം പുളിക്കീഴ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. രാജപ്പന് നല്‍കി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ലിജി ആര്‍ പണിക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ എം ബി നൈനാന്‍, വ്യവസായ വികസന ഓഫിസര്‍ സ്വപ്ന ദാസ് എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story