Times Kerala

നടന്‍ കലിംഗ ശശിയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

 
നടന്‍ കലിംഗ ശശിയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

അന്തരിച്ച  നടന്‍ കലിംഗ ശശിയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.  കലിംഗ ശശിയുടെ ചിത്രം പങ്കുവെച്ച് ‘ആമേന്‍’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ആമേന്‍ ചിത്രത്തിലെ കലിംഗ ശശിയുടെ ഹാസ്യരംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ വക തരുന്നവയാണ്. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു.

Related Topics

Share this story