Times Kerala

കോവിഡിനെ തുരത്തി വിത്ത് വിതയ്ക്കാന്‍ ഹരിതകേരളം മിഷന്‍: വെറുതെയിരിക്കണ്ട…കൃഷി ചെയ്യൂ… സമ്മാനം തരും ഹരിതകേരളം മിഷന്‍

 
കോവിഡിനെ തുരത്തി വിത്ത് വിതയ്ക്കാന്‍ ഹരിതകേരളം മിഷന്‍: വെറുതെയിരിക്കണ്ട…കൃഷി  ചെയ്യൂ…  സമ്മാനം തരും ഹരിതകേരളം മിഷന്‍

ലോക് ഡൗണ്‍ ദിനങ്ങള്‍ കൃഷിക്കായി വിനിയോഗിക്കുക എന്ന സന്ദേശവുമായി ഹരിതകേരളം മിഷനും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും. ഹരിതകേരളം മിഷനും കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പും സംയുക്തമായി കുടുംബശ്രീയുടേയും ഹരിതകര്‍മ്മസേനയുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെ വീടുകളില്‍ പച്ചക്കറി ഗാര്‍ഹിക പച്ചക്കറി കൃഷി വ്യാപിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി.

കളക്ടറേറ്റില്‍ പച്ചക്കറി തൈ വിത്തുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ജില്ലാ ജില്ലാ കളക്ടര്‍ പി.ബി.നൂഹിനു പച്ചക്കറി തൈ നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് ‘തുരത്താം കോവിഡിനെ വിതക്കാം ഈ മണ്ണില്‍’ എന്ന ഹാഷ് ടാഗ് ക്യാമ്പയിന്റെ ജില്ലാതല ലോഞ്ചിംഗ് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്‍. ചന്ദ്രശേഖരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സൈമ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വിധു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സൂസന്‍ വര്‍ഗീസ്, സന്നദ്ധസേനയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ദേവിക ദാസ്, കൃഷി ഓഫീസര്‍ പ്രദീപ്, കുടുംബശ്രീ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, യങ് പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story