Times Kerala

കോവിഡ് 19: ആരോഗ്യവകുപ്പിലെ ഡ്രൈവര്‍മാരും വര്‍ക്ക്‌ഷോപ്പ് ചുമതലക്കാരും നിതാന്ത ജാഗ്രതയില്‍

 
കോവിഡ് 19:  ആരോഗ്യവകുപ്പിലെ ഡ്രൈവര്‍മാരും  വര്‍ക്ക്‌ഷോപ്പ് ചുമതലക്കാരും നിതാന്ത ജാഗ്രതയില്‍

കോവിഡ് ഒന്നു വിട്ടകലണേ…അവരും ഉള്ളുരുകി പ്രാര്‍ത്ഥിച്ച് നിതാന്ത ജാഗ്രതയിലാണ്… ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ സ്തുത്യര്‍ഹമായ സേവനത്തിനു കൈത്താങ്ങായി മാറുകയാണു ഡ്രൈവര്‍മാരും ആരോഗ്യവകുപ്പ് വര്‍ക്ക്‌ഷോപ്പ് ചുമതലക്കാരും.

രാവും പകലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ തണലായി ഓരോ വിളികള്‍ക്കും കാതോര്‍ത്ത് കോവിഡിനെ തുരത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവരും പങ്കാളികളാണ്. ഉദ്യോഗസ്ഥരെ കൃത്യസമയത്ത് ഡ്യൂട്ടി സംബന്ധമായി യഥാ സ്ഥാനങ്ങളില്‍ കൊണ്ടെത്തിക്കണം. സ്ര്കിനിംഗ്, അതിഥിതൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കല്‍, രോഗികളെ ആംബുലന്‍സില്‍ എത്തിക്കുക, സ്രവങ്ങള്‍ കൊണ്ടുപോകുക തുടങ്ങി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിശ്രമമില്ലാത്ത ജോലികളില്‍ ഇമ ചിമ്മാതെ ഇവര്‍ കൂടെയുണ്ട്. ജോലി ചെയ്യുന്നതിന് ആര്‍ക്കും ഒരു മടിയുമില്ല.

Related Topics

Share this story