Times Kerala

കൊറോണകാലത്തും വമ്പൻ കുതിപ്പ്: സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍

 
കൊറോണകാലത്തും വമ്പൻ കുതിപ്പ്: സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍

ന്യൂഡല്‍ഹി: കൊറോണകാലത്തും പിന്നോട്ടില്ലെന്ന് തെളിയിച്ചു സ്വർണവില. സംസ്ഥാനത്ത്  സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. ഗ്രാമിന് 4100 രൂപയും പവന് 32,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില.കഴിഞ്ഞ മാര്‍ച്ച് ആറിനാണ് സ്വര്‍ണ വില ഇതിന് മുന്‍പ് റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. 32,320 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് നേരിയ തോതില്‍ വില കുറഞ്ഞെങ്കിലും വീണ്ടും സ്വര്‍ണ വില കുതിച്ചുയരുകയാണ്.

Related Topics

Share this story