തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് നൽകിയില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന ട്രംപിന്റെ ഭീഷണി മുൻപെങ്ങും ഒരു രാഷ്ട്രത്തലവൻമാരിൽനിന്നും ഉണ്ടാകത്തതെന്ന് ശശി തരൂർ എംപി അറിയിച്ചു. ഒരു രാഷ്ട്രത്തിന്റെ തലവനോ രാഷ്ട്രമോ മറ്റൊന്നിനെ ഇതുപോലെ ഭീഷണിപ്പെടുത്തുന്നത് ഇതുവരെ കേട്ടിട്ടില്ലെന്നും തന്റെ പ്രവർത്തന പരിചയത്തിലെങ്ങും ഇതുപോലൊരു ഭരണാധികാരിയുടെ ഭീഷണി കേട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിൻറെ ഭീഷണിയ്ക്ക് പിന്നാലെ ഇന്ത്യ 24 മരുന്നുകള്‍ക്ക് കയറ്റുമതി ചെയ്യുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. മനുഷത്വത്തിൻറെ പേരിലാണ് ഇന്ത്യ ഈ നയം സ്വീകരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Comments are closed.