മുംബൈ: സമീപപ്രദേശത്തെ ചായവില്‍പനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വീടിന്റെ പരിസരപ്രദേശങ്ങള്‍ പോലീസ് സീല്‍ ചെയ്തു.കൂടാതെ ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് പ്രവേശനം പരിപൂർണ്ണമായി വിലക്കിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ള 170 പോലീസ് ഉദ്യോഗസ്ഥരെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രദേശത്ത് നിന്ന് മാറ്റി.
കടുത്ത പനിയെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് 45കാരനായ ചായവിൽപനക്കാരന് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഇയാൾ താമസിക്കുന്ന സ്ഥലത്ത് നിന്നും അധിക ദൂരത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നത് അധികൃതരെ കുഴക്കുന്നുണ്ട്.
Comments are closed.