ലണ്ടൻ: കോവിഡ് രോഗത്തെ തുടർന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോർട്ട്. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശം.
കോവിഡ് രോഗത്തെതുടര്‍ന്ന് ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സണെ ലണ്ടനിലെ സെന്റ്. തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് ഐസിയുവിലേക്ക് പ്രവേശിപ്പിച്ചത്. ആരോഗ്യവിദഗ്ദര് ആണ് അദ്ദേഹത്തിന് വെന്റിലേറ്റര്‍ സഹായം ആവശ്യമായി വരുമെന്ന് അറിയിച്ചത്. കോവിഡ് രോഗികള്‍ക്ക് ശ്വാസതടസം ഉണ്ടാകുന്നതിനാല്‍ ഓക്സിജന്‍ ആവശ്യമായത് കൊണ്ടാണ് വെന്റിലേറ്റര്‍ സഹായം ലഭ്യമാക്കുന്നതെന്ന് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കി.
Comments are closed.