ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നു തിരിച്ചെത്തിയ ശേഷം ആര്യയ്ക്ക് നേരെ ശക്തമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രത്തിനും വിദ്വേഷം നിറഞ്ഞ ഭാഷയിലുള്ള കമന്റുകളാണ് കൂടുതലും. ഇപ്പോളിതാ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച ആര്യയുടെ ചിത്രത്തിന് താഴെയായിരുന്നു പരിഹാസ കമന്റ്.
അൺഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോ എന്നായിരുന്നു ആ കമന്റ്. ഉടൻ തന്നെ ആര്യ മറുപടിയുമായി എത്തി. ‘ഓ അൺഫോളോ ബട്ടൺ വർക്കാകുന്നില്ല, അത് കഷ്ടമായിപ്പോയി. കുഴപ്പമില്ല എന്റെ ബ്ലോക്ക് ബട്ടൺ നല്ല രീതിയിൽ പ്രവർത്തന സജ്ജമാണ്,’ എന്നായിരുന്നു ആര്യയുടെ മറുപടി.
Comments are closed.