കുവൈറ്റ്: കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ ലംഘിക്കാന്‍ ശ്രമിക്കരുതെന്ന് സ്വദേശികളോടും പ്രവാസികളോടും കുവൈത്ത് അധികൃതര്‍ പറഞ്ഞു. നിയമം ലംഘിക്കുന്ന പ്രവാസികളെ നാടു കടത്തുമെന്നും കര്‍ശന ശിക്ഷകള്‍ നല്‍കുമെന്നും അധികൃതർ അറിയിച്ചു.
കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്കി പ്രത്യേക അനുമതി വാങ്ങണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻറെ നിര്‍ദേശം. കര്‍ഫ്യൂ നിയമം ലംഘിച്ചതിന് ഇതിനോടകം ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments are closed.