Times Kerala

“വെബ് സീരിസ് ക്യൂനിന്റെ രണ്ടാം സീസൺ വരുന്നു”; ജയലളിതയായി രമ്യ കൃഷ്ണന്‍, എംജിആറായി ഇന്ദ്രജിത്ത്

 
“വെബ് സീരിസ് ക്യൂനിന്റെ രണ്ടാം സീസൺ വരുന്നു”; ജയലളിതയായി രമ്യ കൃഷ്ണന്‍, എംജിആറായി ഇന്ദ്രജിത്ത്

പ്രമുഖ സംവിധായകന്‍ ഗൗതം മേനോനും സംവിധാനം ചെയ്ത ചിത്രമാണ് വെബ് സീരിസ് ക്യൂ.   തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി രമ്യകൃഷ്ണന്‍ എത്തിയ ശ്രദ്ധേയമായ വെബ് സീരിസ് ക്യൂനിന്റെ രണ്ടാം സീസൺ വരുന്നു.

സംവിധായകന്‍ ഗൗതം മേനോന്‍ അനിത ശിവകുമാറിന്റെ നോവലിനെ ആസ്പദമാക്കിയതാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. പഠനത്തില്‍ മുന്നില്‍ നിന്നിരുന്ന കുട്ടി സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ സിനിമയിലും തുടര്‍ന്ന് രാഷ്ട്രീയത്തിലുമെത്തി കരുത്തയാകുന്നതാണ് കഥ.

എം.ജി.ആറായി നടന്‍ ഇന്ദ്രജിത്തും. എം.എക്‌സ് പ്ലെയര്‍ നിര്‍മ്മിക്കുന്ന വെബ് സീരിസ് 11 എപ്പിസോഡുകള്‍ ഉള്ള രണ്ടു ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗമാണ് ഗൗതം മേനോന് സംവിധാനം ചെയ്തിരിക്കുന്നത്. രണ്ടാം ഭാഗം പ്രശാന്ത് മുരുകേശന്‍ ഒരുക്കും.

Related Topics

Share this story