കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കണ്‍സ്യൂമര്‍ഫെഡ് വീട്ടുമുറ്റത്ത് അവശ്യ സാധനങ്ങളെത്തിക്കുന്നു. മൊബൈല്‍ ത്രിവേണിയാണു പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പലവ്യഞ്ജനങ്ങളും കറി പൊടികളും മറ്റും അടങ്ങിയ അവശ്യസാധനങ്ങളുമായി വീട്ടുമുറ്റത്തെത്തുന്നത്.
നിലവില്‍ തിരുവല്ല, ആറന്മുള എന്നിവടങ്ങളിലുള്ള രണ്ടു മൊബൈല്‍ ത്രിവേണികളാണു ജില്ലയില്‍ ഉടനീളം സേവനം നടത്തുക. ഏപ്രില്‍ 18 വരെയാണ് മൊബൈല്‍ ത്രിവേണിയുടെ സേവനങ്ങള്‍ ലഭ്യമാകുന്നത്. എന്നാല്‍ ആവശ്യക്കാര്‍ ഏറുകയാണെങ്കില്‍ സേവനങ്ങള്‍ തുടര്‍ന്നും നല്‍കുമെന്നു ത്രിവേണി പത്തനംതിട്ട റീജിയണ്‍ മാര്‍ക്കറ്റിങ് മാനേജര്‍ ടി.കെ വിമല്‍ പറഞ്ഞു. ഇതിനുപുറമെ ത്രിവേണിയുടെ ഹോം ഡെലിവറി സംവിധാനത്തെ കുറിച്ചുള്ള ആലോചനകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രണ്ടു മൊബൈല്‍ ത്രിവേണി ഉള്‍പ്പടെ 15 ത്രിവേണി സ്റ്റോറുകളാണു ജില്ലയിലുള്ളത്.
Comments are closed.