തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്തും കർമനിരതരായി സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പ്. വാഹന രജിസ്ട്രേഷന്‍ വഴി നികുതി ഇനത്തില്‍ വകുപ്പ് ലോക്ക് ഡൗൺ കാലത്ത് സര്‍ക്കാര്‍ ഖജനാവിലെത്തിച്ചത് 10 കോടിയിലേറെ രൂപയാണ്. ഓണ്‍ലൈന്‍ വഴി വാഹന രജിസ്ട്രേഷന്‍ നടത്തിയാണ് ലോക്ക് ഡൗണ്‍ കാലത്തും മോട്ടോര്‍വാഹനവകുപ്പ് സംസ്ഥാന ഖജനാവിന് താങ്ങായത്.
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ ഒന്നുവരെ 6761 പുതിയ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്ത് നികുതി സ്വീകരിച്ചത്. രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓഫീസുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. തുടർന്ന് രജിസ്‌ട്രേഷൻ നടപടികൾ ഓണ്‍ലൈനിലക്ക് മാറ്റുകയായിരുന്നു അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്ന് സ്വന്തം കംപ്യൂട്ടറിലൂടെയാണ് പരിഗണിച്ചത്.
Comments are closed.