Times Kerala

തൊഴിലുറപ്പില്‍ പറക്കോട് ബ്ലോക്ക് ജില്ലയില്‍ മുന്നില്‍

 
തൊഴിലുറപ്പില്‍ പറക്കോട് ബ്ലോക്ക്  ജില്ലയില്‍ മുന്നില്‍

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് 11.9 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ ഒന്നാമതെത്തി. 16,862 കുടുംബങ്ങള്‍ക്കു തൊഴില്‍ നല്‍കി. 3996 കുടുംബങ്ങള്‍ക്ക് 100 ദിവസവും ഒരു കുടുംബത്തിന് ശരാശരി 65.82 തൊഴില്‍ദിനങ്ങളും നല്‍കിയാണു പറക്കോട് ബ്ലോക്ക് ജില്ലയില്‍ ഒന്നാമതെത്തിയത്.

പളളിക്കല്‍ ഗ്രാമപഞ്ചായത്ത് 1.98 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് ബ്ലോക്കില്‍ മുന്നിലെത്തി. 1001 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍നല്‍കിയ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഒരു കുടുംബത്തിനു ശരാശരി 78.73 തൊഴില്‍ ദിനങ്ങള്‍നല്‍കി മുന്നിലായി. 923 കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍നല്‍കി കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് രണ്ടാമതെത്തി.

46.09 കോടി രൂപ ചെലവഴിച്ചു തുക ചെലവഴിക്കുന്നതിലും ബ്ലോക്ക് പഞ്ചായത്ത് മുന്നിലാണ്. പളളിക്കല്‍ ഗ്രാമ പഞ്ചായത്ത് 8.46 കോടി രൂപയും കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് 8.17 കോടി രൂപയും ഏഴംകുളം ഗ്രാമ പഞ്ചായത്ത് 7.17 കോടി രൂപയും ചെലവഴിച്ച് മുന്നിലായി.

സാധനസാമഗ്രി ചെലവില്‍ മുന്‍ സാമ്പത്തികവര്‍ഷം ചെലവിന്റെ ആറു ശതമാനമായിരുന്നത് 33.7 ശതമാനമായി ഉയര്‍ന്നു. കാലിത്തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട് തുടങ്ങിയ വ്യക്തിഗത ആസ്തികള്‍ സൃഷ്ടിക്കുന്നതിനാണ് ഈ ഇനത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചത്.

Related Topics

Share this story