Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കർണാടക അതിർത്തി അടച്ച സംഭവം: കേരളത്തിൻ്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതിയിൽ, അതിർത്തിയിൽ കർശന നിയന്ത്രണം

കാസർകോട്: കേരള-കർണാടക അതിർത്തി പ്രശ്നത്തിൽ പ്രദേശത്ത് കർശന നിയന്ത്രണം തുടരുകയാണ്. കാസർകോട് അതിർത്തിമേഖലയിൽ നിന്നും മംഗലാപുരത്തേക്ക് അടിയന്തര ചികിത്സയ്ക്കായി പോകുന്നവരെ പ്രവേശിപ്പിക്കാം എന്ന് കർണാടക സർക്കാർ ഇന്നലെ അറിയിച്ചെങ്കിലും ഇപ്പോഴും തലപ്പാടി ചെക്ക് പോസ്റ്റിൽ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്.

രണ്ടുസംസ്ഥാനങ്ങളിലേയും ആരോഗ്യപ്രവർത്തകരെ ചെക്ക് പോസ്റ്റിൽ നിയമിച്ച് കടന്നു പോകുന്നവരെ പരിശോധിക്കാൻ തീരുമാനമുണ്ടായിരുന്നെങ്കിലും മെഡിക്കൽ സംഘം ഇതുവരെ ഇവിടെ എത്തിയിട്ടില്ല. ആരോഗ്യപ്രവർത്തകരേയും ആശുപത്രി ജീവനക്കാരേയും പോലീസ് അതിർത്തി കടത്തി വിടുന്നില്ലെന്നാണ് വിവരം.

അതേസമയം കേരള-കർണാടക അതിര്‍ത്തി പ്രശ്നത്തിൽ കേരളം നൽകിയ സത്യവാംങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളണം എന്ന് കേരളം ആവശ്യമുന്നയിച്ചിരുന്നു. കേരളം നൽകിയ ഹര്‍ജിക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രണ്ടു സംസ്ഥാനചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറൻസിംഗിൽ സംസാരിച്ചിരുന്നു. ഇതോടെ രോഗികളുമായി പോകുന്ന വാഹനങ്ങൾ പരിശോധനക്ക് ശേഷം കടത്തിവിടാമെന്ന തീരുമാനത്തിലെത്തി. ഇക്കാര്യം ഇന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. ഇതോടെ കേസ് ഇന്ന് തീര്‍പ്പാകാൻ സാധ്യതയെന്നാണ് കരുതുന്നത്.

You might also like

Comments are closed.