ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ലക്ഷണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചതിൽ വൻ വീഴ്ചയെന്ന് കണ്ടെത്തൽ. പ്രോട്ടോക്കോൾ പാലിക്കാതെ സംസ്കരിച്ചെന്നാണ് വിവരം. രാമനാഥപുരം സ്വദേശിയായ 71 കാരൻറെ മൃതദേഹം വിട്ടുനൽകിയതിലാണ് വൻ വീഴ്ച സംഭവിച്ചിരിക്കുന്നത്. കോവിഡ് ലക്ഷണങ്ങളോടെയാണ് രോഗി മരിച്ചത്. പരിശോധനാ ഫലം പുറത്തുവരുന്നതിന് മുൻപ് ആശുപത്രിയിൽ നിന്ന് ബന്ധുക്കൾക്ക് മൃതദേഹം അധികൃതർ വിട്ടുനൽകുകയും ചെയ്തു.
ഞയറാഴ്ചയാണ് മരിച്ചയാളുടെ കോവിഡ് പരിശോധന ഫലം കിട്ടിയത്. കോവിഡ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 50 ലേറെ പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തെന്നാണ് വിവരം. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയാണ് മൃതദേഹം വിട്ടുനൽകിയത്. ദുബായിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹത്തിന് കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ രണ്ടിന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംസ്കാരത്തിൽ പങ്കെടുത്തവരെ 28 ദിവസം നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Comments are closed.