Times Kerala

ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 12 വയസുകാരന് വലതു കണ്ണും വലതു കൈയ്യിലെ ചൂണ്ടുവിരലും നഷ്ടമായി

 

ബീജിംഗ് : ചൈനയിലാണ് സംഭവം നടന്നത്. കുട്ടിയുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഫീച്ചര്‍ ഫോണാണ് ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ചത്. ചാര്‍ജില്‍ വെച്ച് ഫോണ്‍ ഓണാക്കാനായി ശ്രമിക്കുമ്പോഴാണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടിയുടെ വിരല്‍ നഷ്ടമാവുകയും ബോധം കെട്ട് വീഴുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ സഹോദരിയാണ് ജിസുവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്.

Related Topics

Share this story