Times Kerala

അതിഥി തൊഴിലാളികളുടെ ഭക്ഷണ പ്രശ്‌നം പരിഹരിച്ച് മുരളി പെരുനെല്ലി എംഎൽഎ

 
അതിഥി തൊഴിലാളികളുടെ ഭക്ഷണ പ്രശ്‌നം പരിഹരിച്ച് മുരളി പെരുനെല്ലി എംഎൽഎ

വാടാനപ്പള്ളിയിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതിയെ തുടർന്ന് എം എൽ എ മുരളി പെരുനെല്ലി സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ചു. രണ്ട് ഫ്‌ളാറ്റുകളിലായി താമസിച്ചിരുന്ന 103 അതിഥി തൊഴിലാളികൾക്ക് കരാറുകാർ ഭക്ഷണം നൽകുന്നില്ലെന്നായിരുന്നു പരാതി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കരാറുകാരാൻ ഭക്ഷണം നൽകാമെന്ന് വാടാനപ്പിള്ളി സിഐ പി ആർ ബിജോയ്ക്കും പഞ്ചായത്ത് പ്രസിഡന്റ് പി ആർ ഷാജിത്തിനും ഉറപ്പ് നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ നാല് ദിവസമായി കരാറുകാരാൻ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നില്ല. പഞ്ചായത്തിൽ ഇവർ പരാതിപ്പെട്ടതിനെ തുടർന്ന് വിവരം അറിഞ്ഞ എം എൽ എ, വലപ്പാട് സി ഐ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സ്ഥലത്തെത്തി. ഇവർക്ക് വേണ്ട ഭക്ഷണം പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചനിൽ നിന്ന് നൽകാൻ മുരളി പെരുനെല്ലി എംഎൽഎ നിർദ്ദേശം നൽകി. അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകാമെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞ ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്ന് വാടാനപ്പളളി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Related Topics

Share this story