Times Kerala

കോവിഡ് 19: വ്യാജ വർത്തയുമായി കിരൺ ബേദി, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

 
കോവിഡ് 19: വ്യാജ വർത്തയുമായി കിരൺ ബേദി, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിലും വേഗത്തിലാണ് ഇതുസംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. നൂറ് കണക്കിന് വ്യാജ വാർത്തകളാണ് ദിനം പ്രതി സമൂഹ മാദ്ധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. ഇത്തരം ഒരു വ്യാ‌ജ വാർത്ത തന്റെ ട്വിറ്ററിൽ പങ്കുവച്ചതിനാണ് ലഫ്.ഗവർണർ കിരണ്‍ ബേദിക്കെതിരെ ട്രോളുകളുമായി സോഷ്യൽമീഡിയ രംഗത്ത് വന്നത്.

രാജ്യം ലോക്ക് സൗൺ ചെയ്തതിനെ തുടർന്ന് ഉപേക്ഷിക്കപ്പെട്ട കോഴിമുട്ടകൾ ഒരാഴ്ചക്ക് ശേഷം വിരിഞ്ഞു എന്ന അടിക്കുറിപ്പ് നൽകിയാണ് കോഴി കുഞ്ഞുങ്ങളുടെ ദൃശ്യം കിരണ്‍ ബേദി പങ്കുവച്ചത്. നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ട്വിറ്റർ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് കിരണ്‍ ബേദിയെ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളന്മാർ ട്രോളിക്കൊന്നത്. “വാട്ട്സാപ് ഉപേക്ഷിക്കൂ, ഇപ്പോൾ തന്നെ ഉപേക്ഷിക്കൂ”, “ഉപയോഗശൂന്യമായ മുട്ടകൾ എങ്ങനെ വിരിയും എന്ത് യുക്തിയാണ് അതിന്” തുടങ്ങി നിരവധി കമെൻറുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.

Related Topics

Share this story