Times Kerala

തൃശ്ശൂർ ജില്ലയിൽ സാമൂഹ്യ സുരക്ഷ പെൻഷൻവിതരണം 96.66% പൂർത്തിയായി

 
തൃശ്ശൂർ ജില്ലയിൽ സാമൂഹ്യ സുരക്ഷ പെൻഷൻവിതരണം  96.66% പൂർത്തിയായി

സാമൂഹ്യക്ഷേമപെൻഷൻ വിതരണത്തിന്റെ ഭാഗമായി ജില്ലയിൽ ഇത് വരെ 47.77കോടി രൂപ നൽകി 96.66% വിതരണം പൂർത്തീകരിച്ചു. 197790 ഗുണഭോക്താക്കൾക്കാണ് ഇതുവരെ പെൻഷൻ ലഭിച്ചത്. തൃശൂർ താലൂക്കിൽ 39252പേർക്കും, കൊടുങ്ങല്ലൂർ – 23706, കുന്നംകുളം – 18999, തലപ്പിള്ളി -32825, മുകുന്ദപുരം – 29243, ചാവക്കാട് – 23953, ചാലക്കുടി – 29812 എന്നിങ്ങനെയാണ് പെൻഷൻ ലഭിച്ചവർ.
കോവിഡ് 19 വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങളിൽ കഴിയുന്നവർക്ക് ആശ്വാസമായാണ് സാമൂഹിക ക്ഷേമ പെൻഷനുകൾ ജില്ലയിൽ വിതരണം ചെയ്ത് തുടങ്ങിയത്. 52 കോടി രൂപയാണ് സർക്കാർ അടിയന്തരമായി വിതരണം ചെയ്യുന്നത്.158 സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷൻ വിതരണം ചെയ്തത്. ഭൂരിഭാഗം സാധാരണക്കാരുടെയും വരുമാനം നിലച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തുക വിപണിയിൽ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
കർഷകതൊഴിലാളി പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, അവിവാഹിതരായ അമ്മമാരുടെ പെൻഷൻ, വിധവാ പെൻഷൻ എന്നീ ക്ഷേമപെൻഷനുകളാണ് വിതരണം ചെയ്യുന്നത്. ജില്ലയിൽ 2,20,000 ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ പ്രയോജനപ്പെടും.
സാമൂഹിക ക്ഷേമ പെൻഷൻ നൽകുന്നതിനായി സഹകരണ സംഘങ്ങളിൽ നിന്നും ഫണ്ട് സ്വരൂപിക്കുകയും സംസ്ഥാനതലത്തിൽ ഒരു കൺസോർഷ്യം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. പെൻഷൻ നൽകുന്നതിനായി ജില്ലയിൽ നിന്നും ഇതുവരെ 300 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.

Related Topics

Share this story