ചെന്നൈ: നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത കോവിഡ് രോഗികളെ ഇനി മുതൽ പ്രത്യേകം പരാമർശിക്കില്ലെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. കോവിഡ് രോഗവ്യാപനത്തെ വർഗീയവത്കരിക്കരുതെന്നും തമിഴ്നാട് ആരോഗ്യസെക്രട്ടറി അറിയിച്ചു. രാജ്യത്തെ കോവിഡ് രോഗവ്യാപനത്തിൻറെ സ്ത്രോസ്സായി നിസാമൂദിനിൽ നടന്ന തബ്ലീഗ് സമ്മേളനം മാറുകയും ഇതേ ചൊല്ലി സമൂഹമാധ്യമങ്ങളിലും മറ്റുമായി പ്രതിഷേധം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാർ ഈ തീരുമാനമെടുത്തത്.
അതേസമയം, കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും നിസാമുദീൻ മതസമ്മേളനത്തിൻ്റെ പേരിൽ മുസ്ലീം വിഭാഗത്തിന് നേരെ നടക്കുന്ന വിമർശനങ്ങൾക്കെതിരെ രംഗത്തു വന്നിരുന്നു. മത സമ്മേളനത്തിന് പോയ കർണാടക സ്വദേശികളെല്ലാം നല്ല രീതിയിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments are closed.