Times Kerala

വേറിട്ട ഹെയർ സ്റ്റൈലിനൊപ്പം കട്ടത്താടിയുമായി  മമ്മൂട്ടി..! ഒപ്പം മോഹൻലാലും!

 
വേറിട്ട ഹെയർ സ്റ്റൈലിനൊപ്പം കട്ടത്താടിയുമായി  മമ്മൂട്ടി..! ഒപ്പം മോഹൻലാലും!

കഴിഞ്ഞ നാലു പതിറ്റാണ്ടായി മലയാളിയോടൊപ്പമുള്ള രണ്ടു പേരുകളാണ് മമ്മൂട്ടിയും മോഹൻലാലും. നടന്മാരെന്ന നിലയിൽ അവർ മലയാള സിനിമയുടെ ആദ്യ പേരുകാരായിട്ട് നിറഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടു കഴിഞ്ഞു. ഇപ്പോളിതാ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെതുമായി പുറത്തിറങ്ങിയ പഴയ കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കട്ടത്താടി ലുക്കിലാണ് ഫോട്ടോയില്‍ മമ്മൂക്കയെ കാണാനാവുക. മീശ മാത്രമുളള ലുക്കില്‍ മോഹന്‍ലാലിനെയും ചിത്രത്തില്‍ കാണാം. ഇരുതാരങ്ങളും ഇന്‍ഷേര്‍ട്ട് ചെയ്തിട്ടുളള ഫോട്ടോ കൂടിയാണ് പുറത്തുവന്നിരിക്കുന്നത്.

Related Topics

Share this story