Times Kerala

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഒരുക്കിയത് 40,000 ഐസൊലേഷന്‍ കിടക്കകള്‍

 
കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഒരുക്കിയത് 40,000 ഐസൊലേഷന്‍ കിടക്കകള്‍

ഡൽഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തിനായി  ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഒരുക്കിയത് 40,000 ഐസൊലേഷന്‍ കിടക്കകള്‍. 2,500 കോച്ചുകള്‍ പരിഷ്‌കരിച്ചാണ് ഇതിനുള്ള സൗകര്യം ഇന്ത്യൻ റെയിൽവേ ഒരുക്കിയത്. ആദ്യഘട്ടത്തില്‍ 5,000 കോച്ചുകളാണ് ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കുന്നതിനായി പദ്ധതിയിട്ടത്. ബാക്കിയുള്ള കോച്ചുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. ദിനംപ്രതി 375 കോച്ചുകള്‍ വീതമാണ് ഐസൊലേഷന്‍ കോച്ചുകളാക്കി മാറ്റുന്നത്. വിവിധ റെയില്‍വേ സോണുകളിലായി 133 കേന്ദ്രങ്ങളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നിര്‍മ്മാണം.

Related Topics

Share this story