Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കൊറോണ കാലത്ത് ക്രമക്കേടുകള്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി ലീഗല്‍ മെട്രോളജി വകുപ്പ്

കോവിഡ് 19 കാലത്ത് ക്രമക്കേടുകള്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി ലീഗല്‍ മെട്രോളജി വകുപ്പ്. പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയില്‍ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിഴയിനത്തില്‍ 80000 രൂപ ഈടാക്കിയതായി ജില്ലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാജേഷ് സാം അറിയിച്ചു. ക്രമക്കേടുകള്‍ ആവര്‍ത്തിച്ചാല്‍ ജയില്‍ ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കും. മാസ്‌ക്, സാനിറ്റൈസര്‍,കുപ്പിവെള്ളം തുടങ്ങിയവയ്ക്ക് അമിതവില ഈടാക്കുന്നത് തടയാനും റേഷന്‍ കടകളിലെ ക്രമക്കേടുകള്‍ കണ്ടെത്താനും പ്രത്യേകം കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ പി.ഫിറോസിന്റെ നേത്യത്വത്തില്‍ നടത്തിയ പരിശോധനകളില്‍ എന്‍. ബിരാന്‍കുട്ടി, എ.മുഹമ്മദ്, എ.വി. വാസുദേവന്‍, സി.എസ് റിനിഷ്, വി.എം.മനോജ്, ആര്‍. സി. ചന്ദ്രകിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You might also like

Comments are closed.